കേരളത്തില്‍ മെയ് 18,19 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

07:55 AM May 16, 2025 |


കേരളത്തില്‍ മഴ സാധ്യത ശക്തമാകുന്നു. ഇന്നും നാളെയും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മൂന്നാം നാള്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

കേരളത്തില്‍ മെയ് 18,19 തീയതികളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19 ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

Trending :