ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നു' ; കോണ്‍ഗ്രസ്

06:58 AM May 17, 2025 | Suchithra Sivadas

ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ചിട്ടും കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കമ്മ്യൂണിക്കേഷന്‍ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്  ജയ്‌റാം രമേശ് ആരോപിച്ചു.

ഓപ്പറേഷന്‍ സിന്ദൂരില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനായി മെയ് 25 ന് പ്രധാനമന്ത്രി എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ മാത്രം ഒരു യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. അതേ സമയം, പാകിസ്താനില്‍ നിന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വിശദീകരിക്കുന്നതിനായി എല്ലാ പാര്‍ട്ടികളിലെയും എംപിമാര്‍ വിദേശത്തേക്ക് ഒരു പ്രതിനിധി സംഘമായി പോകണമെന്ന് അദ്ദേഹം ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ജയറാം രമേശ് വിമര്‍ശനം ഉയര്‍ത്തി. എന്നിരുന്നാലും നയതന്ത്ര സംരംഭം വളരെ ആവശ്യമാണെന്നും കോണ്‍?ഗ്രസ് അതിനാല്‍ ദേശിയ താത്പര്യത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷാ വിഷയങ്ങളെ തങ്ങള്‍ ബിജെപിയെ പോലെ രാഷ്ട്രീയവത്കരിക്കില്ലായെന്നും കോണ്‍?ഗ്രസ് പ്രതിനിധി സംഘങ്ങളുടെ ഭാ?ഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.