തലശേരി:പാനൂരിൽ വിദ്യാഭ്യാസ വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പേർ റിമാൻഡിൽ.കൂത്തുപറമ്പ് പാതിരിയാട് സ്വദേശികളായ ഷാജി (38),ജിനേഷ് (35),അഹമ്മദ് കുട്ടി (74) എന്നിവരെയാണ് പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു തലശേരി പോക്സോ കോടതിയിൽ ഹാജരാക്കിയത്.
പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനത്തിനിരയായ പെൺകുട്ടി. ഇപ്പോൾ 18 വയസ്സായ പെൺകുട്ടി 2023 ലാണ് പീഡനത്തിനിരയായത് . അന്ന് 18 വയസ്സ് പൂർത്തിയാകാത്തതിനാൽ പോക്സോ പ്രകാരമാണ് കേസ്.ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട ഷാജി ഉപരിപഠനത്തിനായി വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.ഇയാളുടെ സുഹൃത്തുക്കളാണ് മറ്റ് രണ്ട് പേരും.കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
Trending :