+

ലാർജ് വെൻട്രൽ ഹെർണിയ റോ ബർട്ടിക്ക് ശസ്ത്രക്രിയയിലുടെ ഭേദമാക്കി കിംസ് ശ്രീ ചന്ദ് ആശുപത്രി

ലാർജ് വെൻട്രൽ ഹെർണിയ റോബർട്ടിക്ക് ശസ്ത്രക്രിയയിലുടെ മണിക്കൂറുകൾ കൊണ്ടു ചികിത്സിച്ച് ഭേദമാക്കിയതായി കണ്ണൂർകിംസ് ശ്രീ ചന്ദിലെ ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

കണ്ണൂർ: ലാർജ് വെൻട്രൽ ഹെർണിയ റോബർട്ടിക്ക് ശസ്ത്രക്രിയയിലുടെ മണിക്കൂറുകൾ കൊണ്ടു ചികിത്സിച്ച് ഭേദമാക്കിയതായി കണ്ണൂർകിംസ് ശ്രീ ചന്ദിലെ ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കേരളത്തിൽ രണ്ടോമൂന്നോ ആശുപത്രികളിലുള്ള റോബർട്ടിക്ക് ഹെർണിയ സർജറി വടക്കൻ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് കിംസ് ശ്രീ ചന്ദാണ്. 

സീനിയർ കൺസൾട്ടൻ്റ് ഡോ.ടി.വി ദേവരാജ്, ഡോ. കരിബസവരാജനീല ഗർ' , ഡോ. കെ. ശ്വേത ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. വാർത്താ സമ്മേളനത്തിൽ  കിംസ് ശ്രീചന്ദ് യൂനിറ്റ് ഹെഡ് ഡോ. ടി.പി ദിൽഷാദ്, ഡോ. പി. രവീന്ദ്രൻ, ഡോ.ടി.വി ദേവരാജ്, ഡോ. കെ. ശ്വേത ശ്യാം എന്നിവർ പങ്കെടുത്തു.

facebook twitter