+

കയറിൽ കുടുങ്ങി പരിക്കേറ്റ പെരുമ്പാമ്പ് ഇഴഞ്ഞെത്തിയത് മൃഗസംരക്ഷണ കേന്ദ്രം ഓഫീസിൽ

കയറിൽ കുടുങ്ങി പരിക്കേറ്റ കൂറ്റൻ പെരുമ്പാമ്പ്   ഇഴഞ്ഞെത്തിയത് മൃഗസംരക്ഷണ വകുപ്പ്  ഓഫീസിൽ. ഞായറാഴ്ച  ആയതുമൂലം ജീവനക്കാരാരുമില്ലാത്ത ഓഫീസ് മുറ്റത്ത് നിലയുറപ്പിച്ച

ഇരിട്ടി: കയറിൽ കുടുങ്ങി പരിക്കേറ്റ കൂറ്റൻ പെരുമ്പാമ്പ്   ഇഴഞ്ഞെത്തിയത് മൃഗസംരക്ഷണ വകുപ്പ്  ഓഫീസിൽ. ഞായറാഴ്ച  ആയതുമൂലം ജീവനക്കാരാരുമില്ലാത്ത ഓഫീസ് മുറ്റത്ത് നിലയുറപ്പിച്ച പാമ്പിനെ നാട്ടുകാർ കണ്ടതോടെ പോലീസിനെയും പാമ്പു പിടുത്തക്കാരനായ ഫൈസൽ വിളക്കോടിനേയും വിവരമറിയിച്ചതോടെ ഇയാളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.  

ഞായറാഴ്ച രാവിലെയാണ് കയറിൽ കുടുങ്ങി ചെറിയ പരിക്കേറ്റ   പെരുമ്പാമ്പ് ഇരിട്ടി പയഞ്ചേരി മുക്കിലുള്ള മൃഗസംരക്ഷണ കേന്ദ്രം  ഓഫീസിൽ ഇഴഞ്ഞ് എത്തിയത്. അവധിയായതു മൂലം അടഞ്ഞു കിടന്ന  ഓഫീസിനു മുന്നിലെ മുറ്റത്ത് എത്തിയ പാമ്പിനെ  നാട്ടുകാർ കണ്ടതോടെ  ഉടൻതന്നെ  പോലീസിനെയും പാമ്പ് പിടുത്തക്കാരൻ ഫൈസൽ വിളക്കോടിനെയും വിളിച്ചുറിയിക്കുകയായിരുന്നു. 

ഇരിട്ടിയിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ  വനം വകുപ്പ് താൽക്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ  ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടി ഇതിന്റെ ദേഹത്ത് കുടുങ്ങിക്കിടന്ന കയർ അഴിച്ചു മാറ്റി വനത്തിൽ വിട്ടയച്ചു. 

Trending :
facebook twitter