കണ്ണൂർ: ഓഗസ്റ്റ് 19 ന് ലോകമെങ്ങും ഫോട്ടോഗ്രാഫി ദിനമാചരിക്കുമ്പോൾ ആഫ്രിക്കൻ വാനന്തരങ്ങളിൽ താൻ സഞ്ചരിച്ചു പകർത്തി വന്യമൃഗങ്ങളുടെയും അപൂർവ പക്ഷികളുടെയും ഫോട്ടോകൾ ഇപ്പോഴും തൻ്റെ ആൽബത്തിൽ സൂക്ഷിക്കുകയാണ് കണ്ണൂർ വാരം സ്വദേശി ഡോ. ടി.പി അബ്ദുൾ ഖാദർ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കെനിയയിലുള്ള മ സായി മാറ വനത്തിലാണ് ഇദ്ദേഹം ആദ്യമെത്തിയത്. സിംഹം, ചീറ്റപ്പുലി, കണ്ടാമൃഗം.
തുടങ്ങിയ മൃഗങ്ങൾ വനം ഏറെ പിന്നിട്ടപ്പോൾ മുന്നിൽ കാണുകയായിരുന്നു.. പുൽമേടുകളും കൊച്ചരുവികളും മരങ്ങളും ചേർന്നതാണ് ആഫ്രിക്കയിലെ വനങ്ങൾ. വാഹനത്തിൽ ശബ്ദമുണ്ടാക്കാതെ പതുക്കെ സഞ്ചരിക്കുമ്പോൾ ചീറ്റപ്പുലി പ്രത്യക്ഷപ്പെട്ടത്. വാഹനം നിർത്തിയപ്പോൾ അതു ശരവേഗത്തിൽ ഓടി മറഞ്ഞു. പിന്നീട് തൊട്ടടുത്ത് കണ്ടത് സിംഹക്കൂട്ടങ്ങളെയായിരുന്നു അതിൽ ഒരു പെൺ സിംഹം കുഞ്ഞിനെ മുലയൂട്ടുന്ന കാഴ്ച്ച ക്യാമറയിൽ മതിവരുവോളം പകർത്തി. പിന്നീട് കണ്ടാമൃഗം, ഹിപ്പോ പെട്ടാ മസ്, കാട്ടുപോത്തിൻ കൂട്ടം ആനകളുടെ കൂട്ടം എന്നിവ വനത്തിൽ വിഹരിക്കുന്നത് കണ്ടു. അപൂർവ്വ കഴുകൻമാർ പക്ഷികൾ എന്നിവയെയും ആഫ്രിക്കൻ വനത്തിൽ കാണാനായി.
കെനിയയിലെ മസായി മാറയിലെ വനമാണ് പക്ഷിമൃഗാദികളെ കൊണ്ടു സമ്പന്നമെന്ന് ലോക ഫോട്ടോഗ്രാഫി ദിനത്തിൽ അദ്ദേഹം താനെടുത്ത ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്ക,കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളാണ് ഡോ. ടി. പി അബ്ദുൾ ഖാദർ സഞ്ചരിച്ചത്. ഇതുവരെയായി അൻ്റാർട്ടക്കയിലടക്കം ഏഴുവൻ കരകളിലായി 80 രാജ്യങ്ങളാണ് ഡോ. ടി.പി അബ്ദുൾ ഖാദർ ഇതുവരെയായി സഞ്ചരിച്ചത്.