തളിപ്പറമ്പ്: സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ അസാം സ്വദേശി മരിച്ചു.നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുഹൈന്‍(26)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളെ രാത്രിയോടെ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോര്ട്ത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാറാത്ത് സ്വദേശി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.