കണ്ണൂർ:മൈസൂർ ദസറ കഴിഞ്ഞാൽ പേരുകേട്ട കണ്ണൂർ ദസറ ഇക്കുറിയും കൊങ്കേ മമാക്കാൻ കോർപറേഷൻ ഒരുങ്ങുന്നു.കഴിഞ്ഞ മൂന്നു വർഷവും കണ്ണൂർ കോർപറേഷൻകണ്ണൂർ ദസറ വിപുലമായി സംഘടിപ്പിച്ചിരുന്നു.രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ ആഘോഷത്തെ അതിന്റെ എല്ലാ പ്രൗഡിയോടും ഈ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ .
നഗരത്തിലെ വാണിജ്യ മേഖലയെ കൂടി ഉത്തേജിപ്പിക്കുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം . കണ്ണൂരിലെ ജനങ്ങൾ ഏറെ ആവേശത്തോടെ കഴിഞ്ഞ രണ്ടു വർഷവും ദസറ ആഘോഷം ഏറ്റെടുത്തിട്ടുണ്ട്. ഈ വർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെച്ച് ഗംഭീരമായി തന്നെ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കയാണെന്ന് മേയർൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇത്തവണ കണ്ണൂർ ദസറയുടെ ഭാഗമായി അനുദിനം മന്ദീഭവിച്ച് കൊണ്ടിരിക്കുന്ന വ്യാപാരി മേഖലയെ കൈപിടിച്ചുയർത്താൻ ഷോപ്പിങ് ഫെസ്റ്റിവൽ കൂടി സംഘടിപ്പിക്കുന്നുണ്ട്.കണ്ണൂരിലെ വ്യാപാര മേഖലക്ക് പുത്തൻ ഉണർവുണ്ടാവുകയെന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് 25 മുതൽ ഒക്ടോബർ 10 വരെ കണ്ണൂർ ഷോപ്പിങ് ഫെസ്റ്റിൽ സംഘടിപ്പിക്കുന്നതെന്ന് മേയർ പറഞ്ഞു. ഒൻപത് ദിവസം നീളുന്ന കണ്ണൂർ ദസറ അരങ്ങേറുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ആളുകളാണ് കണ്ണൂർ നഗരത്തിലേക്ക് എത്തുന്നത്.
ഇതുവഴി വ്യാപാര മേഖലക്ക് കൂടി വൻമുന്നേറ്റം സാധ്യമാകണമെന്ന ലക്ഷ്യമാണ് ഷോപ്പിങ് ഫെസ്റ്റിവലെന്ന വേറിട്ട പദ്ധതിക്ക് കോർപ്പറേഷൻ നേതൃത്വം നൽകാൻ കാരണം. കാലത്തിന് ആവശ്യമായ വിവിധ പ്രമേയങ്ങളുമായാണ് കണ്ണൂർ കോർപ്പറേഷൻ ദസറ സംഘടിപ്പിക്കാറുള്ളത്. ഇത്തവണത്തേത് വ്യാപാരികളെ ചേർത്തിപിടിക്കുന്ന ദസറയാക്കി മാറ്റുമെന്നും മേയർ പറഞ്ഞു.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ എല്ലാ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ നൽകുന്നതാണ് പദ്ധതി. ഷോപ്പിങ് ഫെസ്റ്റിവലിന് കണ്ണൂരിലെ എല്ലാ വ്യാപാരികളുടെയും സംഘടനകളുടെയും പൂർണ പിന്തുണയുമുണ്ട്. സൗജന്യ കൂപ്പൺ നറുക്കെടുപ്പിൽ ബംബർ സമ്മാനമായി കാർ, രണ്ടാംസമ്മാനമായി അഞ്ച് പേർക്ക് സ്കൂട്ടർ, മൂന്നാംസമ്മാനമായ് 50 പേർക്ക് സ്മാർട്ട് ഫോണുകൾ എന്നിവ നൽകും. ഇതു കൂടാതെ 200 പേർക്ക് പ്രോത്സാഹനമായി 1000 രൂപയുടെ ഗിഫ്റ്റും നൽകും.
മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മൂന്നു വ്യാരികൾക്ക് സ്കൂട്ടറും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കൈമാറും.വാർത്താ സമ്മേളനത്തിൽ ദസറ സംഘാടക സമിതി കൺവീനർ പി. ഇന്ദിര, കോർപ്പറേഷൻ സ്ഥിരം സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി പി. ഷമീമ , എം.പി രാജേഷ്, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, ദസറ കോർഡിനേറ്റർ ടി. ഒ മോഹനൻ, കെ.സി രാജൻ മാസ്റ്റർ, വ്യാപാരി സംഘടന പ്രതിനിധികളായി കെ.വിസലീം, സി.മനോഹരൻ മർച്ചൻ്റ് ചേമ്പർ പ്രസിഡണ്ട് ടി.കെ രമേഷ് കുമാർ, പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ എന്നിവരും പങ്കെടുത്തു.