എ.കെ എസ്.ടി.യു സംസ്ഥാന രൂപീകരണ കൺവെൻഷൻ : കണ്ണൂരിൽ വാഹന പ്രചരണജാഥയ്ക്ക് സ്വീകരണം നൽകി

11:15 AM Aug 26, 2025 | Neha Nair

കണ്ണൂർ : ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ കെ.എസ്.എ.ടി.യു) സംസ്ഥാന രൂപീകരണ കൺവെൻഷൻ വിജയിപ്പിക്കാൻ പ്രചരണ ജാഥ നടത്തി. 30 ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ  നടക്കുന്ന എ.കെ.എസ്.എ ടി യു രൂപീകരണ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായുള്ള പ്രചരണ ജാഥയ്ക്ക് കണ്ണൂർ പുതിയബസ്സ് സ്റ്റാന്റിൽ ഓട്ടോറിക്ഷ തൊഴിലാളികൾസ്വീകരണം നൽകി.

ജാഥക്ക് എസ്എ ടിയു കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ നേതൃത്വം നൽകി.കെ.സുജിത്ത്, സി.വികരീം, വി.വി മഹമൂദ്, സി.കെ ജയരാജൻ, രമിൽ മാവിലായി,  ദിലീപ് കുമാർ, കെ വി രാജേഷ്, ദിനേശ് കുമാർ ,രജീഷ് സി.പി, ശാഹിദ ലി, കെ.ടി രതീഷ് എൻ.സീതാറാം,റജി കാട്ടാമ്പള്ളി, ആനന്ദ് ശിഖിൽ ബാബു, പി. രാധാകൃഷ്ണൻ.  മുത്തലിബ്, എം. രവീന്ദ്രൻ  പൂക്കോട്ട് രാജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.