തനിക്ക് പാന്‍ ഇന്ത്യന്‍ സിനിമകളില്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമെന്ന് നടന് ബാബുരാജ്. പക്ഷേ തന്നോട് പറയുന്നത് പോലെയല്ല സിനിമയില്‍ തന്റെ ഭാഗങ്ങള്‍ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തില്‍ ഉണ്ടാകാറില്ലെന്നും നടന് പറഞ്ഞു. ഇപ്പോഴത്തെ എല്ലാ പാന്‍ ഇന്ത്യന്‍ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഈ മറുപടി.
'ഇത്തരം വലിയ സിനിമകളില്‍ അവസരം ലഭിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാല്‍ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയില്‍ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തില്‍ ഇല്ല, ആ ഒരു കാര്യത്തില്‍ വിഷമമുണ്ട്', ബാബുരാജ് പറഞ്ഞു.
നടന് അഭിനയിക്കുന്ന ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ വളരെ ചെറുതും വെറുതെ വന്ന് പോകുന്നതുമാണെന്ന് ഒരുപാട് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. നടനെതിരെ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ കൂലിയിലും ബാബുരാജ് ഒരു വേഷം ചെയ്യുന്നുണ്ട്. അതിന് മുന്‍പ് കിങ്ഡം എന്ന സിനിമയില്‍ ഒരു നല്ല കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിരുന്നു. മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫിലും ബാബുരാജ് ഒരു വേഷം ചെയ്തു.