മെഹ്ഫിൽ സിനിമയുടെ ക്യാരക്ടർ പോസ്റ്റ‍ർ

07:37 PM Aug 07, 2025 | Kavya Ramachandran

ജയരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന “മെഹ്ഫിലി”ന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഇന്ന് റിലീസ് ചെയ്തു. സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണിമുകുന്ദന്റെയും മുകേഷിന്റെയും ആശാ ശരത്തിന്റെയും കാരക്ടർ പോസ്റ്ററുകളാണ് ഇന്ന് റിലീസ് ചെയ്തത്.

മുല്ലശ്ശേരി രാജുവായി മുകേഷും, വിജയ് ഭാസ്കർ ആയി ഉണ്ണിമുകുന്ദനും, ദേവിയായി ആശാ ശരത്തും അഭിനയിക്കുന്നു. ദേവാസുരം സിനിമയിലെ മംഗലശ്ശേരി നീലകണ്ഠനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്യാരക്ടർ പോസ്റ്റർ ആണ് മുകേഷിന്റെതായി ഇന്ന് റിലീസ് ചെയ്തത്. ചിത്രം ഓഗസ്റ്റ് എട്ടിന് തിയറ്ററുകളിൽ എത്തും.

മനോജ് കെ ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, അശ്വത്ത് ലാൽ, കോട്ടയം രമേശ്, വൈഷ്ണവി, ഷൈനി സാറ, സബിത ജയരാജ്, ജി വേണുഗോപാൽ, രമേശ് നാരായൺ, കൃഷ്ണചന്ദ്രൻ തുടങ്ങി വലിയ ഒരു താരനിര തന്നെ സിനിമയിലുണ്ട്. വൈറ്റ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രേമചന്ദ്രൻ പുത്തൻചിറയും രാമസ്വാമി നാരായണ സ്വാമിയും ആണ് സഹ നിർമ്മാതാക്കൾ.