ആഗസ്റ്റ് 26 ന് കടലില്‍ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

03:31 PM Aug 22, 2025 |


തിരുവനന്തപുരം: മോശം കാലാവസ്ഥ കാരണം കേരള - കർണാടക തീരങ്ങളില്‍ 26 ചൊവ്വാ‍ഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് (22/08/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.26 ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

26/08/2025: കേരള – കർണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രത നിർദേശം

22/08/2025 മുതല്‍ 24/08/2025 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, തെക്കുപടിഞ്ഞാറൻ – മധ്യ കിഴക്കൻ അറബിക്കടല്‍, ഇവയോട് ചേർന്ന സമുദ്രഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

22/08/2025: തെക്കൻ ഗുജറാത്ത്, മധ്യ കിഴക്കൻ-വടക്കു കിഴക്കൻ അറബിക്കടല്‍, ഒഡിഷ തീരം, വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനോട് ചേർന്ന പശ്ചിമ ബംഗാള്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23/08/2025: മധ്യ കിഴക്കൻ- വടക്കു കിഴക്കൻ അറബിക്കടല്‍, തെക്കൻ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ഗുജറാത്ത്, വടക്കു കിഴക്കൻ അറബിക്കടല്‍, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങള്‍, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24/08/2025: തെക്കൻ ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം, മധ്യ കിഴക്കൻ-വടക്കു കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.