ഇന്ന് ചിങ്ങം ഒന്ന്. പുതിയ പ്രതീക്ഷകളോടെ പൊന്നിന്‍ പുലരിയെ വരവേല്‍ക്കുകയാണ് മലയാളികള്‍. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികള്‍ കാല്‍വയ്ക്കുന്ന ദിവസം. കര്‍ക്കടക വറുതിയുടെ നാളുകള്‍ പിന്നിട്ട് ഓണത്തെ വരവേല്‍ക്കാനായി ഇന്നുമുതല്‍ നാടും നഗരവും ഒരുങ്ങും. കൊല്ലവര്‍ഷത്തിന്റെ ആദ്യ ദിവസമായതിനാല്‍ മലയാളികള്‍ക്ക് ഈ ദിവസം പുതുവര്‍ഷാരംഭം കൂടിയാണ്.
ചിങ്ങപുലരിയില്‍ ശബരിമല സന്നിധാനത്ത് വന്‍ ഭക്തജനതിരക്ക്. ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പാ സ്‌നാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Trending :
പരമ്പരാഗത പാതയ്ക്ക് പകരം സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറാന്‍ അനുവദിക്കുന്നത്. ശബരിമല കീഴ്ശാന്തിമാരുടെയും പമ്പാ മേല്‍ശാന്തിയുടെയും നറുക്കെടുപ്പും ഇന്ന് നടക്കും.