+

പഹൽഗാം ഭീകരാക്രമണം നിർഭാഗ്യകരമായ സംഭവം, ഇന്ത്യ അതിനെ സമാധാനം തകർക്കാൻ ഉപയോഗിച്ചു : പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

പഹൽഗാം ഭീകരാക്രമണം നിർഭാഗ്യകരമായ സംഭവം, ഇന്ത്യ അതിനെ സമാധാനം തകർക്കാൻ ഉപയോഗിച്ചു : പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്

ലാഹോർ: പഹൽഗാം ഭീകരാക്രമണം നിർഭാഗ്യകരമായ സംഭവമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. എന്നാൽ, സംഭവത്തെ മേഖലയുടെ സമാധാനം തകർക്കാനാണ് ഇന്ത്യ ഉപയോഗിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

അസർബൈജാനിൽ നടക്കുന്ന ഇക്കണോമിക് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. കശ്മീരിൽ പ്രാകൃതമായ രീതിയിലാണ് ഇന്ത്യൻ സർക്കാർ ആളുകളെ നേരിടുന്നതെന്ന ആരോപണവും ശരീഫ് ഉയർത്തി. ഇറാനിലും ഗസ്സയിലും ഇസ്രായേൽ ആളുകളെ നേരിടുന്നത് ഈ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇ​ന്ത്യ നി​ര​വ​ധി പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചെ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്റെ ഉ​പ​മേ​ധാ​വി വെ​ളി​പ്പെ​ടു​ത്തിയിരുന്നു. അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ നേ​രി​ട്ട​ത് പാ​കി​സ്താ​ൻ, ചൈ​ന, തു​ർ​ക്കി​യ എ​ന്നീ മൂ​ന്ന് ശ​ത്രു​ക്ക​ളെ​യാ​ണെ​ന്നും അ​തി​ൽ ചൈ​ന ത​ങ്ങ​ളു​ടെ ആ​യു​ധ​ങ്ങ​ൾ പ​രീ​ക്ഷി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​ക്കി സം​ഘ​ർ​ഷ​ത്തെ മാ​റ്റി​യെ​ന്നും ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ രാ​ഹു​ൽ ആ​ർ. സി​ങ് വെ​ളി​പ്പെ​ടു​ത്തി. ആ​ധു​നി​ക യു​ദ്ധ​മു​ഖ​ത്തെ സ​ങ്കീ​ർ​ണ​ത വ്യ​ക്ത​മാ​ക്കു​ന്ന സം​ഘ​ർ​ഷ​മാ​യി​രു​ന്നു ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

26 പേ​ർ കൊ​ല്ല​പ്പെ​ട്ട ഏ​പ്രി​ൽ 22ലെ ​പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. പാ​കി​സ്താ​ന് തി​രി​ച്ച​ടി ന​ൽ​കാ​ൻ ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ എ​ന്ന പേ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ര​ണ്ടു​നാ​ളി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തും യു​ദ്ധ​വി​മാ​നം ന​ഷ്ട​മാ​യ​തും ഇ​ന്ത്യ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദേ​ശ​ത്ത് പോ​യി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ.

facebook twitter