പൂജപ്പുര പോലീസ് കാന്റീനിൽ മോഷണം; കവർന്നത് 4 ലക്ഷത്തോളം രൂപ

10:25 AM Aug 18, 2025 | Kavya Ramachandran

തിരുവനന്തപുരം: പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം. നാലു ലക്ഷം രൂപയോളം മോഷണം പോയി.കഫ്റ്റീരിയയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് പിന്‍വശത്തെ ഓഫിസ് കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.

കഫ്റ്റീരിയയുടെ പിന്‍വാതില്‍ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് നഷ്ടമായത്. ഇവിടുത്തെ CCTV-കള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന് വിവരം.മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുള്ളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.