ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതത്തിൽ ഫെബ്രുവരി 5 മുതൽ 14 വരെ നിയന്ത്രണം

10:03 AM Feb 04, 2025 | Litty Peter

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വ്യോമ ഗതാഗതത്തിൽ ഫെബ്രുവരി 5 മുതൽ 14 വരെ നിയന്ത്രണം. ബെംഗളൂരുവിൽ നടക്കുന്ന പ്രതിരോധ വകുപ്പിന്റെ എയ്റോ ഇന്ത്യ എയർ ഷോയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ നിശ്ചിത സമയത്തേക്ക് വിമാനത്താവളം അടച്ചിടും. 

ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനങ്ങളുടെ സർവീസ് കാര്യത്തിൽ വരുന്ന പുനഃക്രമീകരണം ശ്രദ്ധിക്കണമെന്നും സമയക്രമം പാലിച്ച് വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.