+

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ താ​രി​ഖ് ഭ​ട്ട് അന്തരിച്ചു

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ താ​രി​ഖ് ഭ​ട്ട് അന്തരിച്ചു

ശ്രീ​ന​ഗ​ർ : മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ താ​രി​ഖ് ഭ​ട്ട് (54) നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മലയാള മനോരമയുടെ ’ദി ​വീ​ക്ക്’ മാ​ഗ​സി​ൻ ജ​മ്മു -ക​ശ്മീ​ർ ബ്യൂ​റോ സീനിയർ സ്പെഷ്യൽ കറസ്​പോണ്ടന്റായിരുന്നു. ​രാ​വി​ലെ വീ​ട്ടി​ൽ​വെ​ച്ച് നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

24 വ​ർ​ഷം ‘ദി ​വീ​ക്കി’​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ജ​മ്മു -ക​ശ്മീ​രി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ണ് ശ്ര​ദ്ധ​നേ​ടി​യ​ത്. മുമ്പ് ‘ഇന്ത്യൻ എക്സ്പ്രസി’ലും ജോലി ചെയ്തു. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയടക്കമുള്ള പ്രമുഖർ അനുശോചിച്ചു. 

Trending :
facebook twitter