ഒരു സ്പെഷ്യൽ ഡ്രിങ്ക് ,നേന്ത്രപ്പഴം മാത്രം മതി

11:50 AM Jan 17, 2025 | Kavya Ramachandran

ചേരുവകൾ

    കസ്ക്സ്
    വെള്ളം
    പഴം
    പഞ്ചസാര
    പാൽ
    ആപ്പിൾ
    കശുവണ്ടി

തയ്യാറാക്കുന്ന വിധം

    ഒരു ടേബിൾസ്പൂൺ കസ്കസ് അര കപ്പ് വെള്ളത്തിൽ കുതിർക്കാൻ മാറ്റി വെയ്ക്കുക.
    നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം അരിഞ്ഞതിലേയ്ക്ക് കാൽ കപ്പ് പഞ്ചസാര, രണ്ട് കപ്പ് പാൽ എന്നിവ ചേർത്ത് അരച്ചെടുക്കുക.
    ഇതിലേയ്ക്ക് ഒരു ആപ്പിളും, നേന്ത്രപ്പഴവും, രണ്ട് ടേബിൾസ്പൂൺ കശുവണ്ടി ചെറുതായി അരിഞ്ഞതും ചേർക്കുക.
    വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന കസ്ക്സ് കൂടി ചേർത്തിളക്കി ഗ്ലാസുകളിൽ വിളമ്പാം.