+

പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം

ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു.

പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനമേറ്റു. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ പുല്ലൂര്‍മുക്ക് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ വച്ച് സഹപാഠിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായതെന്ന് കല്ലമ്പലം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 


ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റു. തലയില്‍ അടികിട്ടിയപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ചതാണ് കൈയ്യിലും പരിക്കേല്‍ക്കാന്‍ കാരണം. കൈയുടെ അസ്ഥിക്ക് പൊട്ടലും തലയുടെ വിവിധ ഭാഗങ്ങളിലായി ചതവുകള്‍ ഉണ്ടെന്നും മാതാവ് പറയുന്നു. ഉപദ്രവിക്കുന്ന കാര്യം ഫോണില്‍ സന്ദേശമായി അയച്ചിരുന്നുവെന്നും കുട്ടി ആക്രമം നേരിട്ട സംഭവം സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് പറയാന്‍ വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്. കേസെടുത്ത പൊലീസ് മര്‍ദിച്ച സഹപാഠിയ്‌ക്കെതിരെ ജൂവനൈല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു.

facebook twitter