സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്, അന്തസുണ്ടെങ്കില്‍ രാജിവെക്കണം: വി കെ സനോജ്

07:01 AM Aug 17, 2025 |


കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കില്‍ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. 

കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരക്ഷരം മിണ്ടിയില്ലയെന്നും സനോജ് കുറ്റപ്പെടുത്തി. തൃശൂര്‍ എടുത്തതല്ലയെന്നും തൃശൂര്‍ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും ഇനി മത്സരിച്ചാല്‍ നിലംതൊടില്ലയെന്നും വി കെ സനോജ് പരിഹസിച്ചു. 

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.