മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ഡിഎൻഎ പരിശോധന ഫലം പുറത്ത്

10:49 AM Aug 26, 2025 |


സുല്‍ത്താൻ ബത്തേരി: ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ നിർണായക തെളിവ് ലഭിച്ചു. മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ചു.

കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 24 നാണ് വയനാ‍ട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്.

ജൂണിലാണ് മൃതദേഹം തമിഴ്നാട് ചേരമ്ബാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.