മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ബഹ്റൈനിലേക്ക് പുറപ്പെടും. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, യുഎഇ ,കുവൈത്ത്, സൗദി രാജ്യങ്ങള്‍ ഡിസംബര്‍ 1 വരെ വിവിധ ഇടവേളകളില്‍ സന്ദര്‍ശിക്കാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ സൗദി സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. 16ന് ബഹ്റൈനിലെ പ്രവാസി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കും.