സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണ കൂടിയ സ്വർണവിലയിൽ ഇന്നും കുതിപ്പ്. പവന് 160 രൂപ വർധിച്ച് 91,040 രൂപയാണ് നൽകേണ്ടത്. ഇന്നലെ 90,880 രൂപ ആയിരുന്നു നൽകേണ്ടത്. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 11,380 രൂപയായി. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപ ഇനി നൽകണം.
സ്വർണവില ഏറ്റവും ഉയർന്ന അളവിൽ എത്തിയ സാഹചര്യത്തിൽ ഇനി കുറയാൻ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയിൽ ഔൺസ് വില 3500 ഡോളർ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ ഇത്തരം പ്രവചനങ്ങൾ അസ്ഥാനത്താക്കി ദിവസം രണ്ടുതവണയൊക്കെയാണ് ഇപ്പോൾ സ്വർണവില ഉയരുന്നത്.