
ചിക്കമംഗളൂരുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട യുവതിയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ് . ചിക്കമംഗളൂരു ആല്‍ഡുരിനടുത്തുള്ള ഹൊസള്ളിയിലാണ് സംഭവം. ഹവള്ളി സ്വദേശി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. 39കാരനായ നവീനാണ് കൃത്യം നടത്തിയത്.ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അഞ്ചുമാസം മുമ്പാണ് സകലേഷ്പൂര്‍ സ്വദേശിയായ നവീനുമായി നേത്രാവതി വിവാഹിതയായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ നവീന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ശേഷം അഞ്ചു ദിവസത്തിന് ശേഷം നേത്രാവതി ഭര്‍തൃവീട് വിട്ടിറങ്ങി. നവീന്‍ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് മൂന്നു മാസമാസം മുമ്പാണ് യുവതി ആല്‍ഡൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായതോടെ നവീന്‍ ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ നേത്രാവതി ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ വെച്ച് മരിക്കുകയായിരുന്നു