
ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്.
അഞ്ച് അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശിർനന്ദയുടെ കുടുംബം പരാതി നല്‍കിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷം അധ്യാപകർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
സുഹൃത്തിന്റെ നോട്ട് ബുക്കിന് പിറകിലാണ് മരിച്ച ആശിര്നന്ദ ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ ജീവിതം സ്കൂളിലെ അധ്യാപകര് തകര്ത്തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കള് മൊഴി നല്കിയിട്ടുണ്ട്.