+

ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നില്ലെന്ന തീരുമാനത്തില്‍ അമ്പരന്നു പോയി ; ശശി തരൂര്‍

മോദി പങ്കെടുക്കാതെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിനെ അയക്കുകയായിരുന്നു.

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 20 രാജ്യങ്ങളുടെ തലവന്മാര്‍ ഒത്തുചേര്‍ന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങിനെ അയയ്ക്കാനുള്ള തീരുമാനത്തില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുകെയുടെ കെയര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍, മോദി പങ്കെടുക്കാതെ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗിനെ അയക്കുകയായിരുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ക്ഷണം ലഭിച്ചിരുന്നു, എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മറ്റ് ലോക നേതാക്കള്‍ ഈജിപ്തിലേക്ക് പോകുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാകുമായിരുന്നെന്നും തരൂര്‍ എക്സില്‍ പറഞ്ഞു. തന്ത്രപരമായ സംയമനമോ അതോ അവസരം നഷ്ടപ്പെടുത്തിയതോ എന്നും അദ്ദേഹം ചോദിച്ചു, ഇന്ത്യയുടെ അയല്‍പക്കത്ത് നടക്കുന്ന സുരക്ഷാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താന്‍ അമ്പരന്നുപോയെന്നും തരൂര്‍ പറഞ്ഞു. കീര്‍ത്തി വര്‍ധന്‍ സിംഗിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, നിലവിലുള്ള ഉന്നതരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയുടെ നിലപാട് തന്ത്രപരമായ അകലം പാലിക്കാനുള്ള സൂചനയായി കാണാന്‍ കഴിയുമെന്നും തരൂര്‍ പറഞ്ഞു.

facebook twitter