+

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടില്‍ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.

തിരുവനന്തപുരം: തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്‌നേഹ തീരം വീട്ടില്‍ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി വീഴുകയായിരുന്നു.

ഉടന്‍ ഫ്‌ലാറ്റ് ഫോമില്‍ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും,തലയുടെ പുറകുവശം ട്രെയിനിന്റെ പടിയില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹല്യയെ രക്ഷിക്കാനായില്ല.തലയിലുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് വിവരം.

തമ്ബാനൂരില്‍ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു.ക്ലാസ് കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം

facebook twitter