+

നിങ്ങള്‍ സുന്ദരിയാണ്, പക്ഷെ ഈ ശീലം നിര്‍ത്തണം ; എര്‍ദോഗന്റെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോടുള്ള ഉപദേശം ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

തുര്‍ക്കി പ്രസിഡന്റ് എപ്പോഴും രക്ഷകര്‍ത്താവിനെ പോലെ പെരുമാറുന്നയാളാണെന്നും വാര്‍ത്തകളില്‍ ഇടം നേടാനുള്ള ഒരു വഴി കണ്ടെത്തുന്നുവെന്നും ചിലര്‍ വിമര്‍ശിച്ചു.

തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍മീഡിയയില്‍ വൈറല്‍.

എര്‍ദോഗന്‍ മെലോണിയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതും തുടര്‍ന്ന് നിങ്ങള്‍ വളരെ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ പുകവലി നിര്‍ത്തണമെന്നും പറയുന്ന വീഡിയോയാണ് വൈറലായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമീപം നില്‍ക്കുമ്പോഴായിരുന്നു പരാമര്‍ശം. ആദ്യം അമ്പരക്കുകയും പിന്നീട് ചിരിച്ചുമാണ് മെലോണി എര്‍ദോഗാന്റെ ഉപദേശത്തെ നേരിട്ടത്. എര്‍ദോ?ഗാന്റെ നടപടിക്ക് വിമര്‍ശനം നേരിട്ടു. തുര്‍ക്കി പ്രസിഡന്റ് എപ്പോഴും രക്ഷകര്‍ത്താവിനെ പോലെ പെരുമാറുന്നയാളാണെന്നും വാര്‍ത്തകളില്‍ ഇടം നേടാനുള്ള ഒരു വഴി കണ്ടെത്തുന്നുവെന്നും ചിലര്‍ വിമര്‍ശിച്ചു.


മണിക്കൂറുകള്‍ക്കുള്ളില്‍ എക്‌സ്, ടിക് ടോക് എന്നിവയിലുടനീളം ദശലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു. മെലോണിയുടെ പ്രതികരണത്തെ ശാന്തവും നയതന്ത്രപരവുമാണെന്ന് ചിലര്‍ വിശേഷിപ്പിച്ചു.

facebook twitter