+

വതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല സന്ദേശം അയച്ച കേസ് : യുവാവ് അറസ്റ്റിൽ

യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല സന്ദേശം അയച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല സന്ദേശം അയച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവതിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് ഇവരുടെ നഗ്‌നചിത്രങ്ങൾ തയ്യാറാക്കി യുവതിയുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങൾ ഇവരുടെ പരിചയക്കാർക്ക് പ്രതി അയച്ചുകൊടുത്തത്. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 


താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടികാവ് ജെ. ജിബുനി(34)നെയാണ് വടകര സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ സിആർ രാജേഷ്‌കുമാർ അറസ്റ്റ് ചെയ്തത്.പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വ്യാജ അക്കൌണ്ടിന് പിന്നിൽ യുവതിയുമായി മുൻ പരിചയമുണ്ടായിരുന്ന ജിബുൻ ആണെന്ന് കണ്ടെത്തിയത്. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എഎസ്‌ഐ റിതേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിൽജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

facebook twitter